കൂരാച്ചുണ്ടില്‍ ഓണ്‍ലൈന്‍ പഠനം പ്രതിസന്ധിയില്‍; പാറമുകളില്‍ കയറിയിരുന്ന് കുട്ടികള്‍
കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം പ്രതിസന്ധിയില്‍. ഇന്റര്‍നെറ്റ് ലഭ്യതയില്ലാത്തതിനാല്‍ ഇവിടെ പാറമുകളില്‍ കയറിയിരുന്നാണ് കുട്ടികള്‍ പഠിക്കുന്നതെന്നാണ് വിവരം. നെറ്റ് വര്‍ക്ക് ദുര്‍ഭലമായതിനാല്‍ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഓഞ്ഞില്‍ പൂവ്വത്താംകുന്ന് ഭാഗത്ത് നിരവധി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ നെറ്റ് വര്‍ക്കില്ലാതെ ബുദ്ധിമുട്ടിലാണ്. ഓട്ടപ്പാലം,ശങ്കരവയല്‍, കേളോത്ത് വയല്‍, പൊന്നുണ്ടമല,കാളങ്ങാലി,വട്ടച്ചിറ ഭാഗങ്ങളിലും പഠനം പ്രതിസന്ധിയിലാണ്. കുന്നിന്‍ മുകളിലും വലിയ പാറയ്ക്ക് മുകളിലും കയറിയിരുന്നാണ് കുട്ടികള്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നത്.
കുറെ കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് താമസം മാറിയിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് പ്രശ്‌നം രൂക്ഷമായത്. മൊബൈല്‍ കമ്പനികള്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ആയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ക്ലാസ് മുടങ്ങുന്നത് കാരണം വല്ലാത്ത സമ്മര്‍ദ്ദത്തിലാണ് കുട്ടികളെന്ന് കൂരാച്ചുണ്ട് സെയ്ന്റ് തോമസ് യുപി സ്‌കൂള്‍ പിടിഎ പ്രതിനിധി ജലീല്‍ കുന്നുംപുറത്ത് ചൂണ്ടിക്കാട്ടി. മറ്റുള്ള കുട്ടികള്‍ക്കൊപ്പം എത്താന്‍ കഴിയില്ലെന്ന പേടിയും ആശങ്കയും അവര്‍ക്കുണ്ട്. എത്രയും പെട്ടെന്ന് ബന്ധപ്പെട്ടവര്‍ ഇടപെടണം. അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ടവര്‍ ഇടപെട്ട് പ്രശ്‌നപരിഹാരം കാണണമെന്ന് കെഎസ് യു, ഡിവൈഎഫ്‌ഐ, വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടു.