കൂരാച്ചുണ്ടില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ അസഭ്യം പറഞ്ഞ് സാമൂഹികവിരുദ്ധര്‍; ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു ഭീഷണി


കൂരാച്ചുണ്ട്: വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ലാസിൽ സാമൂഹികവിരുദ്ധരുടെ നുഴഞ്ഞുകയറ്റം. ഓൺലൈൻ ക്ലാസിനിടെ വ്യാജ ഐഡി സൃഷ്ടിച്ചു സാമൂഹിക വിരുദ്ധർ ലിങ്കിൽ കയറി അസഭ്യം പറയുകയും ക്ലാസ് അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. അധ്യാപിക ഉടൻ തന്നെ ക്ലാസ് അവസാനിപ്പിച്ചു.

വ്യാജ ഐഡി സൃഷ്ടിച്ചാണ് ലിങ്കിൽ കയറിയതെന്നും ഒന്നും ചെയ്യാൻ കഴിയില്ലെന്നും സാമൂഹിക വിരുദ്ധർ ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്കൂൾ അധികൃതർ കൂരാച്ചുണ്ട് പൊലീസിൽ പരാതി നൽകി. പരാതി സൈബർ സെല്ലിന് കൈമാറി.