കൂരാച്ചുണ്ടിലെ പിണക്കാട്ട് പ്രദീപ് സെബാസ്റ്റ്യന്‍ അന്തരിച്ചു


കോഴിക്കോട്: കൂരാച്ചുണ്ട് കൈതക്കൊല്ലി മില്ലിന് സമീപം താമസിച്ചിരുന്ന പിണക്കാട്ട് പ്രദീപ് സെബാസ്റ്റ്യന്‍ അന്തരിച്ചു. അറുപത് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യമെന്ന് സംശയിക്കുന്നു. ഇലക്ട്രീഷ്യനായിരുന്നു.

അച്ഛന്‍ പരേതരായ സെബാസ്റ്റ്യന്‍ (പിണക്കാട്ട് സാര്‍). റോസമ്മയാണ് അമ്മ. ഭാര്യ: സാലി കുന്നപ്പള്ളില്‍ (നെല്ലിപ്പൊയില്‍). മക്കള്‍: ശ്രീക്കുട്ടി, അജയ്. മരുമകന്‍: അഖില്‍ കോലാക്കല്‍ കാറ്റുള്ള മല. പേരക്കുട്ടി: ആഷര്‍. സഹോദരങ്ങള്‍: ബീന, വീനസ്, ബിനു.