കൂരാച്ചുണ്ടിലെ ഓവുചാലില്‍നിന്ന് രാജവെമ്പാലയെ സാഹസികമായി പിടികൂടി; ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്


കൂരാച്ചുണ്ട്: കല്ലാനോടിനും പൂവത്തുംചോലയ്ക്കുമിടയില്‍ റോഡരികിലെ ഓവുചാലില്‍നിന്ന് നാലരമീറ്റര്‍ നീളമുള്ള രാജവെമ്പാലയെ പിടികൂടി. വനംവകുപ്പ് നിര്‍ദേശപ്രകാരം സുരേന്ദ്രന്‍ കരിങ്ങാടാണ് പാമ്പിനെ സാഹസികമായി പിടിച്ചത്.

പാമ്പിനെ പെരുവണ്ണാമൂഴി വന്യജീവിപരിപാലനകേന്ദ്രത്തിലേക്ക് മാറ്റിയതായി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി. രാജന്‍ പറഞ്ഞു. അതേസമയം പാമ്പിനെ പിടിക്കാന്‍വന്ന തന്നെ പ്രദേശവാസികള്‍ കൈയേറ്റംചെയ്തതായി സുരേന്ദ്രന്‍ കരിങ്ങാട് പരാതിപ്പെട്ടു.