കൂരാച്ചുണ്ടിലെ ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ അമിത ചാര്‍ജ് വാങ്ങുന്നത് തടയണമെന്ന് സി.പി.ഐ
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് മേഖലയില്‍ അക്ഷയ ഉള്‍പെടെയുള്ള ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ സേവനങ്ങള്‍ക്ക് അമിത ഫീസ് ഈടാക്കുന്നതായി പരാതി. പലര്‍ക്കും ഓണ്‍ലൈന്‍ സ്ഥാപനങ്ങളില്‍ നിന്ന് ചെയ്യുന്ന സേവനങ്ങര്ക്ക് എത്രയാണ് ചാര്‍ജെന്ന് പോലുമറിയില്ല.
മൂന്ന് രൂപയുടെ ഭൂനികുതി അടക്കാന്‍ 18 രൂപ് സര്‍വ്വീസ് ചാര്‍ജായി ഓണ്‍ലൈന്‍ സ്വപനങ്ങള്‍ക്ക് കൊടുക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. വില്ലേജ് ഓഫീസില്‍ നികുതി എടുക്കാത്തത് വലിയ പ്രശ്നമായതായും പരാതി ഉയര്‍ന്നു. പ്രിന്റര്‍ തകരാറിലായതിനാലാണ് നികുതി സ്വീകരിക്കാത്തതെന്നാണ് വില്ലേജ് ഓഫീസില്‍ നിന്ന് ലഭിക്കുന്ന മറുപടി. ഇത് കാരണം കര്‍ഷകരും മറ്റും സ്വകാര്യ ഓണ്‍ലൈന്‍ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്.
വരുമാന സര്‍ട്ടിഫിക്കറ്റ്, നികുതി ശീട്ട്, കൈവശ സര്‍ട്ടിഫിക്കറ്റ്, കുടിക്കട സര്‍ട്ടിഫിക്കറ്റ്, പെന്ഷന് വെരിഫിക്കേഷന്, റേഷന്‍ കാര്‍ഡ്, ആധാര്‍ എടുക്കുന്നത്, തെറ്റ് തിരുത്തൽ എന്നീ കാര്യങ്ങൾക്കാണ് അമിത ചാർജ് ഈടാക്കുന്നത് .
തെറ്റ് തിരുത്തല്‍ എന്നീ കാര്യങ്ങള്‍ക്കാണ് അമിത ചാര്‍ജ് ഈടാക്കുന്നത്. ചാര്‍ജ് വിവരങ്ങള്‍ ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ പ്രദര്ശിച്ചിട്ടില്ലെന്നും പരാതി ഉയരുന്നുണ്ട്.
കൂരാച്ചുണ്ടിലെ അക്ഷയ കേന്ദ്രങ്ങളടക്കമുള്ള ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ അമിത ചാര്‍ജ് വാങ്ങുന്നത് നിര്‍ത്തലാക്കണമെന്നും വില്ലേജ് ഓഫീസില്‍ നികുതി സ്വീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അക്ഷയ കേന്ദ്രത്തില്‍ വരുന്നവര്‍ക്ക് ഇരിക്കാന്‍ സൗകര്യമൊരുക്കണമെന്നും സി.പി.ഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു. ടി.കെ ശിവദാസന്‍, എ.കെ.പ്രേമന്, പീറ്റര്‍ കിങ്ങിണി പാറ, ബിനു, രമ ബാബു എന്നിവര്‍ സംബന്ധിച്ചു.