കൂത്താളിയില്‍ പാലിയേറ്റിവ് കെയറിന്റെ ആംബുലൻസ് ഡ്രൈവറെ പിരിച്ചുവിട്ട നടപടിക്കെതിരെ യു.ഡി.എഫിന്റെ പ്രതിഷേധ ധര്‍ണ്ണ


പേരാമ്പ്ര: പിണറായി സര്‍ക്കാര്‍ കൊവിഡ് ബാധിതരോട് കാണിക്കുന്ന നെറികേട് ജനം തിരിച്ചറിയുമെന്ന്‌ കെ. മുരളീധരന്‍ എം.പി. കൂത്താളി പഞ്ചായത്തിലെ പാലിയേറ്റിവ് ഡ്രൈവര്‍ രാജന്‍ ജോലിക്കിടയില്‍ കൊവിഡ് ബാധിച്ച് അവധിയില്‍ പോകുകയും തിരികെ വന്നപ്പോള്‍ ജോലി നൽകാതിരിക്കുകയും ചെയ്ത പഞ്ചായത്ത് നടപടിയിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫിസിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു കൊവിഡ് പോരാളിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് അപമാനിച്ച പഞ്ചായത്ത് ഭരണസമതി പൊതുസമൂഹത്തോട് മാപ്പ് പറയണം. രാജനെ ജോലിക്ക് തിരിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ രാജന്‍. കെ. പുതിയേടത്ത് അധ്യക്ഷത വഹിച്ചു.സത്യന്‍ കടിയങ്ങാട്, സി.പി.എ.അസീസ്, ടി.പി.ചന്ദ്രന്‍, കെ.ടി.കുഞ്ഞമ്മത്, തണ്ടോറ ഉമ്മര്‍, കെ.ആയിഷ, സി.കെ.ബാലന്‍, ഇ.ടി.സത്യന്‍, സി.പ്രേമന്‍, പി.സി. രാധാകൃഷ്ണന്‍, മുഹമ്മത് ലാല്‍ എന്നിവര്‍ സംസാരിച്ചു. കൂത്താളി ടൗണില്‍ നടത്തിയ പ്രകടനത്തിന് ബിനോയ് ശ്രീവിലാസ്, ഷിജു പുല്ല്യാട്ട്, കെ.കെ. സിറാജ്, വി.വി. ജിനീഷ്, പി. രാജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.