കൂത്താളിയിലെ ഏരംതോട്ടം അംഗന്‍വാടിയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു


പേരാമ്പ്ര: പ്രവേശനോത്സവത്തിന്റെ ഭാഗമായി കൂത്താളി പഞ്ചായത്തിലെ ഏരംതോട്ടം അംഗന്‍വാടിയില്‍ കോവിഡ് മാനദണ്ഡം പാലിച്ച് പ്രവേശന സംഗമം നടത്തി. വാര്‍ഡ് മെമ്പര്‍ വി.ഗോപി പരിപാടി ഉദ്ഘാടനം ചെയ്തു.

ഒ.സി ഷാജി അദ്ധ്യക്ഷത വഹിച്ചു. പി.ശാന്ത,മിത്രമോഹന്‍,രാഖി മോഹന്‍,കുട്ടിനാരായണന്‍ നായര്‍. ലീല സിപി എന്നിവര്‍ പ്രസംഗിച്ചു.