കൂത്താളിയിലെ ആശാരി മുക്ക് ഭാഗത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യം ശക്തം


പേരാമ്പ്ര: കൂത്താളി ഗ്രാമ പഞ്ചായത്തിലെ ആശാരി മുക്ക് ഭാഗത്ത് രാത്രിയുടെ മറവില്‍ സാമൂഹ്യദ്രോഹികള്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പതിവാകുന്നതായി പരാതി. പാകര്‍ച്ചവ്യാധികള്‍ പകരുന്ന സന്ദര്‍ഭത്തില്‍ ഈ പ്രദേശത്തെ ജനങ്ങള്‍ ഭയാശങ്കയിലാണ്. കഴിഞ്ഞ ദിവസം അഞ്ച് ചാക്ക് മാലിന്യങ്ങളാണ് ഇവിടെ നിക്ഷേപിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ജനങ്ങള്‍ പരാതി നല്‍കിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവുമില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. എത്രയും പെട്ടന്ന് കുറ്റക്കാരെ കണ്ടെത്തി നടപടികള്‍ സ്വീകരിക്കണമെന്നും ഈ പ്രദേശങ്ങളില്‍ പോലിസ് പെട്രോളിങ്ങ് ഏര്‍പെടുത്തണമെന്നും നാട്ടുകാര്‍
ആവശ്യപ്പെട്ടു.