കൂത്താളി കൃഷിഭവനില്‍ ഫലവൃക്ഷതൈ വിതരണം


കൂത്താളി: കൂത്താളി കൃഷിഭവനില്‍ ഒരു കോടി ഫലവൃക്ഷതൈ വിതരണത്തിന്റെ ഭാഗമായി അനോനാ(ആത്ത) , കറിവേപ്പ് , പാഷന്‍ ഫ്രൂട്ട് മുരിങ്ങ , പേരക്ക ,നെല്ലി എന്നിവ വിതരണം ചെയ്യുന്നു. ആവശ്യമുള്ളവര്‍ ജൂലൈ ആറിന് രാവിലെ കൃഷിഭവനില്‍ എത്തിച്ചേരേണ്ടതാണ്.

ജൂലൈ ആറിന് കാലത്ത് 10.30 മുതല്‍ ഫലവൃക്ഷതൈകള്‍ വിതരണം ചെയ്യും. ആവശ്യമുള്ള കര്‍ഷകര്‍ അന്നേദിവസം കൃഷിഭവനിലേക്ക് ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുമായി എത്തിച്ചേരേണ്ടതാണ്.