കൂത്താളി കൃഷിഫാമിലെ വന്യമൃഗശല്യം തടയാൻ നടപടി സ്വീകരിക്കണമെന്ന് തൊഴിലാളികൾ


പേരാമ്പ്ര: വന്യമൃഗശല്യത്തിൽനിന്ന്‌ കൂത്താളി ജില്ലാ കൃഷിഫാമിലെ കാർഷിക വിളകളെയും തൊഴിലാളികളെയും സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് ഗവ. ഫാം വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കൃഷിഫാമിൽ കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ് കാർഷിക വിളകൾ നശിപ്പിക്കുന്നത് മാത്രമല്ല തൊഴിലാളികൾക്ക് സുരക്ഷിതമായി ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയാണുള്ളത്.

ശനിയാഴ്ച രാവിലെ ഫാമിനകത്തെ ഡെയ്‌റി ഫാമിൽ കറവക്കെത്തിയ തൊഴിലാളി ആനയെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർച്ചയായി ആന വരുന്നതുകാരണം തൊഴിലാളികൾ ഭയപ്പാടിലാണ്. യോഗത്തിൽ പ്രസിഡന്റ്‌ പള്ളുരുത്തി ജോസഫ് അധ്യക്ഷനായി.