കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് തുറയൂരില്‍ തുടക്കമായി
തുറയൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ജന്തുജന്യ രോഗ പ്രതിരോധ പദ്ധതിയുടെ ഭാഗമായി കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് തുറയൂരില്‍ തുടക്കമായി. കുത്തിവെപ്പിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ് നിര്‍വ്വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളതില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വികസന സ്ഥിരം സമിതി ചെയര്‍മാന്‍ കെ.എം രാമകൃഷ്ണന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ദിപിന, ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ സബിന്‍രാജ് തുടങ്ങിയവര്‍ സംസാരിച്ചു. വെറ്ററിനറി സര്‍ജന്‍ ഡോ:ഷെസ് നാ മുഹമ്മദലി സ്വാഗതവും ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ സമീരന്‍ കെ. കെ നന്ദിയും പറഞ്ഞു.