കുറ്റ്യാടിയില്‍ ബസ് മോഷ്ടിച്ച് കടത്തവെ പിടിയിലായ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി


കുറ്റ്യാടി: കുറ്റ്യാടിയില്‍ നിന്ന് ബസ് മോഷ്ടിച്ച് കോട്ടയത്ത് വെച്ച് പിടിയിലായ ചക്കിട്ടപ്പാറ പൂഴിത്തോട് ചിറ കൊല്ലിമീത്തല്‍ ബിനൂപിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി കുറ്റ്യാടിയില്‍ എത്തിച്ചു. 30 വയസുകാരനായ പ്രതിയെ റിമാന്‍ഡ് ചെയ്തു.

തൊട്ടില്‍പ്പാലം കുറ്റ്യാടി വടകര റൂട്ടിലോടുന്ന പിപി ബസാണ് മോഷ്ടിച്ച് കടത്തവെ കുമരകത്ത് വെച്ച് പിടിയിലായത്. കുറ്റ്യാടി സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത ബസ്സാണ് പ്രതി മോഷ്ടിച്ചത്. ചില സ്ഥലങ്ങളില്‍ വച്ച് പോലീസ് ചോദ്യം ചെയ്തപ്പോള്‍ അന്തര്‍ സംസ്ഥാന തൊഴിലാളികളെ കയറ്റി കൊണ്ടു പോവാനുള്ള ബസ് ആണെന്നാണ് പറഞ്ഞത്.