കുറ്റ്യാടിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയുടെ വീഡിയോ പകര്‍ത്തി; യുവാവിനെതിരെ കേസ്
കുറ്റ്യാടി: വീട്ടില്‍ അതിക്രമിച്ച് കയറി വീഡിയോ പകര്‍ത്തുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി. സംഭവത്തില്‍ വീട്ടമ്മയുടെ പരാതിയില്‍ കരണ്ടോട് സ്വദേശിയുടെ പേരില്‍ പോലീസ് കേസെടുത്തു. കരണ്ടോട് സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കരണ്ടോട് വലിയ പറമ്പത്ത് നസീറിന്റെ പേരിലാണ് കുറ്റ്യാടി പോലിസ് കേസെടുത്തത്.
തൊട്ടടുത്ത ഭര്‍ത്തൃസഹോദരന്റെ വീട്ടുമുറ്റത്ത് നില്ക്കവേ നസീര്‍ എന്നയാള്‍ വീട്ടുമുറ്റത്ത് കയറുകയും തന്റെയും ഭര്‍ത്താവിന്റെ സഹോദരന്മാരുടെ ഭാര്യമാരുടെയും വിഡിയോ പകര്‍ത്തുകയും ചോദ്യം ചെയ്തപ്പോള്‍ അസഭ്യംപറഞ്ഞുവെന്നുമാണ് യുവതിയുടെ പരാതി.