കുറ്റ്യാടി സ്വദേശി ശ്രീജേഷ് ഊരത്തിന് ഭാരതീയം പുരസ്‌കാരം


കുറ്റ്യാടി: ഭാരതീയ പുരസ്‌ക്കാരത്തിനര്‍ഹാനി കുറ്റ്യാടി സ്വദേശിയും. പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശ്രദ്ധേയമായ സംഭാവനകള്‍ പരിഗണിച്ചാണ് കുറ്റ്യാടി സ്വദേശി ശ്രീജേഷ് ഊരത്ത് പുരസ്‌കാരത്തിന് അര്‍ഹനായത്. വിവിധ മേഖലകളിലെ പ്രതിഭകള്‍ക്കാണ് ഭാരതീയം പുരസ്‌കാരം നല്‍കുക.

യൂത്ത് കോണ്‍ഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം പ്രസിഡന്റായിരിക്കെ തുടക്കം കുറിച്ച ഗ്രീന്‍ ലീഫ് പദ്ധതിയുടെ കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലത്തെ നിരന്തര ഇടപെടലുകളുടെയും പരിസ്ഥിതിക്ക് ഊര്‍ജം പകരുന്ന പ്രവര്‍ത്തനങ്ങളുടെയും ഫലപ്രാപ്തി പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. പദ്ധതിയുടെ ഭാഗമായി പാതയോരങ്ങളിലും, പൊതു സ്ഥാപനങ്ങളിലും വൃക്ഷത്തൈ നട്ടുപിടിപ്പിക്കുക. അത് പരിപാലിക്കുക. പരിസ്ഥിതി സെമിനാര്‍, സാമൂഹ്യവല്‍ക്കരണം, വഴിയോരങ്ങളില്‍ തണല്‍മരങ്ങള്‍, ഔഷധസസ്യവിതരണം, തുണി സഞ്ചി പ്രോത്സാഹന പരിപാടികള്‍, വിദ്യാര്‍ത്ഥികള്‍ക്കായി പരിസ്ഥിതി വിഷയത്തില്‍ വിവിധ മത്സരങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റായിരിക്കുമ്പോള്‍ ഗ്രീന്‍ ലീഫ് പദ്ധതിയിലൂടെ ശ്രീജേഷ് ഊരത്ത് നടപ്പിലാക്കിയത്.സംസ്ഥാനതലത്തില്‍ ശ്രദ്ധ നേടിയ ഈ പദ്ധതിയുടെ വിജയമാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

നിലവില്‍ കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും, കുറ്റ്യാടി പ്രസ്സ് ഫോറം പ്രസിഡന്റുമാണ്. മാര്‍ച്ചില്‍ കല്‍പ്പറ്റയില്‍ നടക്കുന്ന ചടങ്ങില്‍ പുര്‌സ്‌കാരം വിതരണം ചെയ്യും.10000 രൂപയും ശില്‍പ്പവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.