കുറ്റ്യാടി ചുരത്തിൽ വാഹനാപകടം; ഗതാഗതം സ്തംഭിച്ചു


കുറ്റ്യാടി: കുറ്റ്യാടി വയനാട് ചുരം റോഡിൽ ലോറി നിയന്ത്രണം വിട്ട് ഇടിച്ചു.
കുടുങ്ങിക്കിടന്ന രണ്ടു പേരെ രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. തുടർന്ന് ചുരം റോഡ് ഗതാഗതക്കുരുക്കിലായി. പുലർച്ചെ നാല് മണിക്ക് തുടങ്ങിയ ഗതാഗതക്കുരുക്ക് ഇപ്പോഴും തുടരുകയാണ്.

താമരശ്ശേരി ചുരത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വലിയ വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ഭാരവാഹനങ്ങളെല്ലാം കുറ്റ്യാടി ചുരം വഴിയാണ് കടന്നു പോകുന്നത്. പൊതുവെ വീതി കുറഞ്ഞ കുറ്റ്യാടി ചുരത്തിൽ ഭാരവാഹനങ്ങളുൾപ്പടെ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്നത് പതിവായിരിക്കുകയാണ്.