കുറ്റ്യാടി ചുരത്തിൽ ടെമ്പോ ട്രാവലറിന് തീ പിടിച്ചു; വാഹനം പൂർണ്ണമായി കത്തിനശിച്ചു


കുറ്റ്യാടി: കുറ്റ്യാടി ചുരത്തിൽ ആറാം വളവിൽ ടെമ്പോ ട്രാവലർ കത്തിനശിച്ചു. യാത്രക്കാർ രക്ഷപെട്ടു. കുറ്റ്യാടിയിൽ നിന്നും വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് പൂർണ്ണമായും കത്തി നശിച്ചത്. വണ്ടിയിൽ നിന്ന് പുക ഉയരുന്നത് കണ്ടതിൽ സംശയം തോന്നിയതിനാൽ യാത്രക്കാരെയെല്ലാം ഉടനെ പുറത്തിറക്കുകയായിരുന്നു. അധികം വൈകാതെ വാഹനം പൂർണ്ണമായും കത്തി നശിച്ചു.

സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. ടെമ്പോ ട്രാവലർ ചൂടായതിനെ തുടർന്ന് തീപിടത്തമുണ്ടായതെന്നാണ് അനുമാനം. ചേലക്കാട് നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം തീയണച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.