കുറ്റ്യാടി ചുരത്തില്‍ കത്തിനശിച്ചത് കൂരാച്ചുണ്ട് നിന്ന് വെള്ളമുണ്ടയ്ക്ക് പോയ ട്രാവലര്‍; തീ അണച്ചത് ഫയര്‍ ഫോഴ്‌സിന്റെ മൂന്ന് യൂണിറ്റുകള്‍ (വീഡിയോ കാണാം)


കുറ്റ്യാടി: കുറ്റ്യാടി ചുരത്തില്‍ കത്തിനശിച്ചത് കൂരാച്ചുണ്ട് നിന്ന് വയനാട്ടിലെ വെള്ളമുണ്ടയിലേക്ക് പോകുകയായിരുന്ന സംഘം സഞ്ചരിച്ച ട്രാവലര്‍. കൊയിലാണ്ടി ആര്‍.ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത KL-56-R-2187 എന്ന നമ്പറിലുള്ള ട്രാവലറാണ് ഇന്ന് വൈകീട്ട് കുറ്റ്യാടി ചുരത്തിലെ ആറാം വളവില്‍ വച്ച് കത്തിനശിച്ചത്.

ഓടിക്കൊണ്ടിരിക്കെ വണ്ടിയില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് യാത്രാസംഘം പെട്ടെന്ന് തന്നെ വണ്ടി നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു. തുടര്‍ന്ന് വാഹനം ആളിക്കത്തുകയായിരുന്നു. ചേലക്കാട് നിന്ന് നാദാപുരം ഫയര്‍ ഫോഴ്‌സിന്റെ മൂന്ന് യൂണിറ്റുകളെത്തിയാണ് തീ അണച്ചത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ട്രാവലര്‍ 90 ശതമാനത്തോളം കത്തിനശിച്ചതായി നാദാപുരം ഫയര്‍ഫോഴ്‌സ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ട്രാവലര്‍ തീ പിടിക്കാന്‍ കാരണം എന്താണെന്ന് വ്യക്തമല്ല എന്നും ഫയര്‍ ഫോഴ്‌സ് അറിയിച്ചു.

അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘമാണ് തീ അണച്ചത്. അസിസ്റ്റന്റ് ഫയര്‍ ഓഫീസര്‍ ഗ്രേഡ് രാമദാസന്‍, വിനോദന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ബിജു.കെ.പി, ശൈനേഷ്, ജെയ്‌സണ്‍.പി.കെ, ബിജേഷ്.പി.എം, അജേഷ്, പ്രബീഷ് കുമാര്‍.കെ, പ്രേംജിത്ത്.സി.കെ, ശ്രീജ് എന്നിവരാണ് ഫയര്‍ ഫോഴ്‌സ് സംഘത്തില്‍ ഉണ്ടായിരുന്നത്.

വീഡിയോ കാണാം: