കുറ്റ്യാടി ചുരം റോഡിലൂടെ കുത്തിയൊഴുകി മലവെള്ളം; ഗതാഗതം നിരോധിച്ചു (വീഡിയോ കാണാം)


കുറ്റ്യാടി: കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഇന്ന് രാത്രി കുറ്റ്യാടി ചുരം റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചതായി കലക്ടര്‍ അറിയിച്ചു. അടിയന്തിരാവശ്യങ്ങള്‍ക്കല്ലാതെ ഇതുവഴി വാഹനങ്ങള്‍ കടത്തിവിടില്ല.

ചുരത്തില്‍ രണ്ടിടണങ്ങളില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് റോഡിലൂടെ മഴവെള്ളം കുത്തിയൊഴുകുകയാണ്. മണിക്കൂറുകള്‍ നീണ്ട മഴയില്‍ ചുരത്തില്‍ വ്യാപക മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. വള്ളുവംകുന്ന് മലയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് കല്ലുംമണ്ണും റോഡിലേക്ക് ഒലിച്ചെത്തി ഗതാഗതം പൂര്‍ണമായി സ്തംഭിച്ച നിലയിലാണ്.

മൂന്നാം വളവില്‍ മണ്ണിടിച്ചിലുണ്ടായി മരംവീഴുകയും ചെയ്തു. ചാത്തന്‍കോട്ട് നടയില്‍ റോഡില്‍ പാറക്കഷണങ്ങള്‍ വന്നടിഞ്ഞ നിലയിലാണ്. പ്രദേശത്തെ പത്ത് കുടുംബങ്ങളെ ചാത്തന്‍കോട്ട് നട സ്‌കൂളിലും പൂതംപാറ സ്‌കൂളിലുമായി മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

വീഡിയോ കാണാം:


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.