സന്തോഷവാര്‍ത്ത! കുറ്റ്യാടി, ആയഞ്ചേരി വഴി വടകരയ്ക്ക് കെ.എസ്.ആര്‍.ടി ബസ് സര്‍വ്വീസ്


കുറ്റ്യാടി: കുറ്റ്യാടി ആയഞ്ചേരി വഴി വടകരയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് സെപ്റ്റംബര്‍ 14 മുതല്‍ ആരംഭിക്കും. സര്‍വ്വീസ് സെപ്റ്റംബര്‍ 14 ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിക്ക് കുറ്റ്യാടി എം.എല്‍.എ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.

കുറ്റ്യാടിയില്‍ നിന്നും തീക്കുനി, ആയഞ്ചേരി, കോട്ടപ്പള്ളി, മേമുണ്ട വഴിയാണ് ബസ് വടകരയിലെത്തുക. കുറ്റ്യാടി, വേളം, ആയഞ്ചേരി, തിരുവള്ളൂര്‍, വില്ല്യാപ്പള്ളി എന്നീ പഞ്ചായത്തുകളിലൂടെയാണ് ബസ് കടന്നുപോകുന്നത്.

കെ.പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്ററുടെ നിവേദനത്തെ തുടര്‍ന്നാണ് ബസ് സര്‍വ്വീസ് അനുവദിച്ചിട്ട് കിട്ടിയത്.