കുറ്റിയാടിയില്‍ പണിപൂര്‍ത്തിയാവാത്ത വീട്ടില്‍നിന്ന് വിദേശമദ്യം പിടികൂടി; പ്രതി ഓടിരക്ഷപ്പെട്ടു


കുറ്റിയാടി: പണിപൂര്‍ത്തിയാകാത്ത വീട്ടില്‍ സൂക്ഷിച്ചിരുന്ന വ്യാജ വിദേശമദ്യം പിടികൂടി. കുറ്റിയാടി വടയത്തെ പുതിയോട്ടില്‍ ആയടത്തില്‍ ദിമേഷി(35)ന്റെ പണി പൂര്‍ത്തിയാകാത്ത പുതിയ വീട്ടില്‍ നിന്നാണ് മദ്യം പിടികൂടിയത്. ദിമേഷ് ഓടി രക്ഷപ്പെട്ടു. 750 മില്ലിയുടെ 57 കുപ്പി വിദേശമദ്യമാണ് കുറ്റിയാടി സിഐ എം പി വിനീഷ് കുമാറും സംഘവും പിടികൂടിയത്. ദിമേഷിനെതിരെ കുറ്റിയാടി പൊലീസ് കേസെടുത്തു. മാഹിയില്‍നിന്നും കടത്തുന്ന വിദേശമദ്യം ആവശ്യക്കാര്‍ക്ക് ബൈക്കിലാണ് എത്തിച്ചു നല്‍കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.