കുറ്റമറ്റ അന്വേഷണത്തിലൂടെ പ്രതികളിലേക്ക്, ക്രമസമാധാനപാലനത്തില്‍ കര്‍ക്കശക്കാരന്‍; കെ.ഉണ്ണികൃഷ്ണന് മേപ്പയ്യൂരിലെ പുതിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി ചുമതലയേറ്റു
മേപ്പയ്യൂര്‍: കെ.ഉണ്ണികൃഷ്ണന് മേപ്പയ്യൂരിലെ പുതിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയി ഇന്ന് ചുമതലയേറ്റു. കൊയിലാണ്ടിയില്‍ എസ്.ഐ.ആയും, പിന്നീട് നാലരവര്‍ഷക്കാലം സി.ഐ.ആയും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
ബന്ധുക്കള്‍ക്ക് പോലും പരാതി ഇല്ലാതിരുന്ന ഊരള്ളൂര്‍ ആയിശുമ്മയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത് ഇദ്ദേഹത്തിന്റെ അന്വേഷണം മികവായിരുന്നു. ചെറിയമങ്ങാട് പ്രമോദ് കൊല കേസും, പ്രമാദമായ കൂടത്തായ് കൊലപാതക പരമ്പരയിലെ മാത്യൂ മഞ്ചാടിയുടെ കൊലപാതക കേസിന്റെ അന്വേഷണ ചുമതലയും ഇദ്ദേഹത്തിനായിരുന്നു.
താറുമാറായിരുന്ന കൊയിലാണ്ടിയിലെ ക്രമസമാധാനം പുന:സ്ഥാപിക്കുന്നതില്‍ പ്രധാന പങ്കാണ് ഉണ്ണികൃഷ്ണന് വഹിച്ചത്. പരാതികളില്‍ തീര്‍പ്പ് കല്പിക്കുന്നതില് അനുഭാവപൂര്വ്വസമീപനമാണ് ഇദ്ദേഹം സ്വീകരിച്ചിരുന്നത്.