കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രമഹോത്സവം


കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രമഹോത്സവം സമാപിച്ചു. തന്ത്രി എടമന മോഹനനൻ മ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറിയ ഉത്സവം കോവിഡ് നിയന്ത്രണം പാലിച്ച് ആഘോഷം പൂർണ്ണമായും ഒഴിവാക്കിയാണ് നടത്തിയത്.

ശനിയാഴ്ച സമാപന ദിവസം കാലത്തും വൈകീട്ടും നാദസ്വരങ്ങളോടുകൂടിയ കാഴ്ച ശീവേലി, താലപ്പൊലിയോടുകൂടിയ മടക്ക എഴുന്നള്ളിപ്പ്, കരിമരുന്ന് പ്രയോഗം എന്നിവയുണ്ടായി.