കുറയാതെ ടി.പി.ആര്‍; കോഴിക്കോട് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 708 പേര്‍ക്ക്; രോഗമുക്തര്‍- 637


കോഴിക്കോട്: ജില്ലയില്‍ 708 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും പത്ത് ശതമാനത്തിന് മുകളില്‍ തുടരുകയാണ്. 11.97 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 637 പേര്‍ കൂടി രോഗമുക്തി നേടി.

കൊവിഡ് പോസിറ്റീവായവരില്‍ ഏഴ് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 697 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനത്ത് നിന്ന് വന്ന 4 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 5992 പേരെ പരിശോധനക്ക് വിധേയരാക്കി.രോഗം സ്ഥിരീകരിച്ച് 7711 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 828 പേര്‍ ഉള്‍പ്പടെ 21690 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 1150631 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 3614 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.