കുരുന്നുകള്‍ക്ക് ആദ്യാക്ഷരം ചൊല്ലിക്കൊടുക്കാന്‍ ‘ലിനി സിസ്റ്റര്‍ സ്മാരക അംഗന്‍വാടി’; കെട്ടിടം നാളെ നാടിന് സമര്‍പ്പിക്കും


പേരാമ്പ്ര: ലിനി സിസ്റ്റര്‍ സ്മാരക അംഗന്‍വാടി നാളെ നാടിന് സമര്‍പ്പിക്കും. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു അധ്യക്ഷത വഹിക്കും.

കുറത്തിപ്പാറയുടെ ചിരകാല സ്വപ്‌നമാണ് അംഗനമാടി എന്നത്. അംഗനവാടിക്ക് വേണ്ടി ‘ലിനി ദൈവത്തിന്റെ മാലാഖ’ എന്നപേരില്‍ നാട്ടിലെ ഒരുകൂട്ടം യുവാക്കള്‍, പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒത്തുചേര്‍ന്ന് സമാഹരിച്ച തുകകൊണ്ട് സ്വന്തമായി അംഗനവാടിക്ക് സ്ഥലം വാങ്ങി പഞ്ചായത്തിനെ ഏല്‍പ്പിക്കുകയായിരുന്നു. പ്രസ്തുത സ്ഥലത്ത് പണി പൂര്‍ത്തീകരിച്ച കെട്ടിടമാണ് നാളെ കുട്ടികള്‍ക്കായി തുറന്നു കൊടുക്കുന്നത്.

ചടങ്ങില്‍ മുഖ്യാത്ഥിതികളായി കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍, സിസ്റ്റര്‍ ലിനിയുടെ ബന്ധുക്കള്‍ തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.