കുരുന്നുകളെ വരവേൽക്കാൻ കരുവണ്ണൂർ ജി.യു.പി സ്കൂളിൽ ചുമർ ചിത്രങ്ങളൊരുക്കി കലാകാരന്മാർ



നടുവണ്ണൂർ: നീണ്ട ഇടവേളയ്ക്കു ശേഷം സ്കൂളിലേക്കു തിരിച്ചെത്തുന്ന വിദ്യാർഥികളെ വരവേൽക്കാൻ കരുവണ്ണൂർ ഗവ. യുപി സ്കൂളിൽ ചുമർ ചിത്രങ്ങൾ തീർത്ത് ഒരു കൂട്ടം കലാകാരൻമാർ. കരുവണ്ണൂരിലെ ആർട്ട് ഓഫ് ഗാലറി പ്രവർത്തകരാണു സ്കൂളിന്റെ ചുമരിൽ ചിത്രങ്ങൾ തീർത്തത്.

ആർട്ട് ഗാലറിയിലെ മുതിർന്ന കുട്ടികളും രക്ഷിതാക്കളും പ്രദേശത്തെ കലാകാരൻമാരും ഇതിൽ പങ്കാളികളായി. കെ.പി.മോഹനൻ, ബൈജു കാഞ്ഞൂർ, വി.രാജു, സുകുമാർ കരുവണ്ണൂർ, ബിജു സിനിയ, പ്രഹ്ലാദ് ബിഹാർ, ജിതേന്ദ്രൻ ബിഹാർ, പ്രകാശൻ കാവുന്തറ, പി.മുകുന്ദൻ, സുകു കരുവണ്ണൂർ എന്നിവരടങ്ങുന്ന 25 കലാകാരൻമാർ മൂന്നു ദിവസം എടുത്താണു സ്കൂളിന്റെ ചുമരുകൾ വർണ ചിത്രങ്ങൾ വരച്ചു മനോഹരമാക്കിയത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.