കുന്ദമംഗലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; യുവാവിനെതിരെ പോക്‌സോ കേസ്


കുന്ദമംഗലം: സ്‌നേഹം നടിച്ച് വശത്താക്കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവിനെതിരെ കേസെടുത്തു. മുഴാപാലം പിലാതോട്ടത്തില്‍ സാബിത്ത് അലിയുടെ (21) പേരിലാണ് കുന്ദമംഗലം പൊലീസ് പോക്‌സോ കേസെടുത്തത്.

16 വയസ്സുള്ള കുട്ടിയാണ് പീഡനത്തിനിരയായത്. മാതാപിതാക്കളാണ് പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പ്രതിയുടെ ഭീഷണിപ്പെടുത്തലും ഭയപ്പെടുത്തലും കാരണമാണ് മാസങ്ങളായി തുടരുന്ന പീഡനവിവരം കുട്ടി പുറത്തുപറയാതിരുന്നതെന്ന് പരാതിയില്‍ പറയുന്നു. കുട്ടിയെ പൊലീസ് മെഡിക്കല്‍ പരിശോധനക്കു വിധേയമാക്കി.