കുന്ദമംഗലത്ത് ഒരാഴ്ച മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി
കോഴിക്കോട്: കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. കുന്ദമംഗലം മുറിയാനാല്‍ കരുവാരപ്പറ്റ റുഖിയയുടെമൃതദേഹമാണ് കണ്ടെത്തിയത്. അമ്പത്തിമൂന്ന് വയസ്സായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി റുഖിയയെ കാണാനില്ലായിരുന്നു.
പന്തീര്‍പാടം പൂനൂര് പുഴയില്‍ കാരന്തൂര്‍ തൈക്കെണ്ടി കടവില്‍ നിന്നുമാണ് റുഖിയയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ഐആര്‍ഡബ്ല്യൂ വിഭാഗം നടത്തിയ തിരച്ചിലിലാണ് പുഴയില്‍ കുറ്റിക്കാടിനുള്ളിലായി മൃതദേഹം കണ്ടെത്തിയത്.