കുത്താളി പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് കെട്ടിടം നാടിന് സമര്‍പ്പിച്ചു; ഉദ്ഘാടനം നിര്‍വ്വഹിച്ച് ടി.പി രാമകൃഷ്ണന്‍ എം.എല്‍എ
പേരാമ്പ്ര: കുത്താളി പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് കെട്ടിടം നാടിന് സമര്‍പ്പിച്ചു. ടി.പി രാമകൃഷ്ണന്‍ എം.എല്‍എ കെട്ടിടത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. സി.ഡി.എസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജന്റര്‍ റിസോഴ്‌സ് സെന്റര്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു ഉദ്ഘാടനം ചെയ്തു.
ടി.പി. രാമകൃഷണന്‍ തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രിയായ സമയത്ത് സംഘടിപ്പിച്ച പേരാമ്പ്ര ഫെസ്റ്റില്‍ കൂത്താളി പഞ്ചായത്തിനായിരുന്നു മൂന്നാം സ്ഥാനം ലഭിച്ചത്. അതിന്റെ ഗ്രാന്റായ 15 ലക്ഷം രൂപ ചിലവഴിച്ച് മുന്‍ ഭരണ സമിതിയാണ് കുടുംബശ്രീ സി.ഡി.എസ് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.
ചടങ്ങിന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ പി.സി കവിത ടീച്ചര്‍ മുഖ്യാതിഥിയായി സംസാരിച്ചു. ബ്ലോക്ക് മെമ്പര്‍മാരായ സി.എം സനാതനന്‍, പി.ടി അഷറഫ്, ക്ഷേമകാര്യ സ്റ്റാറ്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.ഗോപി, രണ്ടാം വാര്‍ഡ് മെമ്പര്‍ രാഗിത കെ.വി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.എം ബാലകൃഷ്ണന്‍, മോഹന്‍ദാസ് ഓണിയില്‍, പി.ടി കുമാരന്‍, മുഹമ്മദ് ലാല്‍, ദിനേശ് കാപ്പുങ്കര, രാമദാസ് കുനിയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ചടങ്ങില്‍ മുന്‍ ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങിന് സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ സരള ടി.പി. സ്വാഗതവും മെമ്പര്‍ സെക്രട്ടറി സബിത ഒ.കെ. നന്ദിയും രേഖപ്പെടുത്തി.