കുട്ടികളെ പഠിക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണമെന്ന് പീയുഷ് എം.നമ്പൂതിരിപ്പാട്


മേപ്പയ്യൂര്‍: കുട്ടികളിലെ കലാവാസനകള്‍ ചെറുപ്പത്തിലെ കണ്ടെത്താന്‍ രക്ഷിതാക്കള്‍ക്കും പിന്നിട് അധ്യാപകര്‍ക്കുമാണ് കഴിയുകയെന്ന് പ്രമുഖ പ്രഭാഷകനും, സാംസ്‌കാരിക പ്രവര്‍ത്തകനും, കോഴിക്കോട് ഡെപ്യൂട്ടി ഡി.എം.ഒയുമായ പീയുഷ് എം.നമ്പൂതിരിപ്പാട് പറഞ്ഞു. കലാവാസനകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന് മുഖ്യ പരിഗണന നല്‍കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊഴുക്കല്ലൂരില്‍ ലോഹ്യാ സാംസ്‌കാരി കേന്ദ്രം സംഘടിപ്പിച്ച ഓണ്‍ലൈന്‍ കലോത്സവത്തിന്റെ അനുമോദന സദസ്സില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഓണ്‍ലൈന്‍ കലോത്സവത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കെല്ലാം അദ്ദേഹം സമ്മാനം വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ബി.ടി. സുധീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എം പ്രമീ ഷ് റിപ്പാര്‍ട്ട് അവതരിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ വി.സുനില്‍, ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, ബ്ലോക്ക് മെമ്പര്‍ കെ.കെ.നിഷിത, പഞ്ചായത്ത് മെമ്പര്‍ മിനി അശോകന്‍, ബാലജനത ജില്ലാ പ്രസിഡണ്ട് ദിയ ബിജു, സെക്രട്ടറി, അദിനവ് അശോക്, പി.ബാലന്‍, കെ.എം.ബാലന്‍, സി.രവി, വി.പി.ഷാജി, കെ.ലികേഷ് എന്നിവര്‍ സംസാരിച്ചു.