സ്കൂളുകൾ അധികം വൈകാതെ തുറക്കുമെന്ന് സൂചന; കുട്ടികള്‍ക്കുള്ള ‘സൈക്കോവ് ഡി’ വാക്സിന് ഉടൻ അടിയന്തര അനുമതി ലഭിച്ചേക്കും
ന്യൂഡല്‍ഹി: കുട്ടികള്‍ക്കായുള്ള വാക്സീനായ സൈക്കോവ് ഡിക്ക് ഈ ആഴ്ച അടിന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചേക്കും. വാക്സീന് നിര്‍മ്മാണ കമ്പനിയായ സൈഡസ് കാഡില ഈ മാസം ആദ്യം DCGIക്ക് അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ നല്‍കിയിരുന്നു. 12 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്സീനാണ് സൈക്കോവ് ഡി.
അപേക്ഷ വാക്സീന് വിദഗ്ധസമിതി അംഗീകരിച്ചാല്‍ രാജ്യത്ത് ലഭ്യമാകുന്ന അഞ്ചാമത്തെ കോവിഡ് വാക്സീനാകും സൈക്കോവ് ഡി. കോവിഡ് മൂന്നാം തരംഗം കുട്ടികളെ സാരമായി ബാധിച്ചേക്കാമെന്ന റിപ്പോട്ടുകള്‍ക്കിടെയാണ് അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ വിദഗ്ധ സമിതിയുടെ പരിഗണനക്ക് വരുന്നത്.
കുട്ടികളിലെ വാക്സീേനഷന് വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം സാധാരണ ഗതിയിലാക്കാന്‍ സഹായകരമാകും. കഴിഞ്ഞവർഷം രാജ്യത്തെ സ്കൂളുകൾ പൂർണമായി അടഞ്ഞുകിടക്കുകയായിരുന്നു.