കുട്ടികളുടെ അന്താരാഷ്ട്ര ഓൺലൈൻ ചിത്ര പ്രദര്‍ശനത്തിന് തുടക്കമായി


പി.എസ്.കുമാര്‍ കൊയിലാണ്ടി

കൊയിലാണ്ടി: നൈര്‍മല്ല്യ ഭാവങ്ങള്‍ പ്രതിഫലിപ്പിക്കുന്ന കുട്ടികളുടെ അന്താരാഷ്ട്ര ഓണ്‍ലൈന്‍ ചിത്ര പ്രദര്‍ശനം ആരംഭിച്ചു. കോവിഡിന്റെ അടച്ചിടല്‍ കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികള്‍ അനുഭവിക്കുന്ന പ്രയാസങ്ങളുടെ നേര്‍ ചിത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ അവസരം നല്‍കുകയായിരുന്നു ‘റിഫ്‌ലക്ഷന്‍സ് ‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദര്‍ശനത്തിലൂടെ സംഘാടകര്‍.

ചിത്രകൂടം പെയിന്റിംഗ് കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ചിത്രപ്രദര്‍ശനം കവിയും ചിത്രകാരനുമായ യു.കെ.രാഘവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ചിത്രകൂടം മേധാവിയും പ്രദര്‍ശനത്തിന്റെ ക്യൂറേറ്ററുമായ സായ് പ്രസാദ് സ്വാഗതം പറഞ്ഞു. എന്‍.കെ.മുരളി ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
ബാല്യകാല ചിത്രകലക്ക് പുതിയ ഭാവുകങ്ങള്‍ നല്‍കുന്ന താല്‍പതിലധികം ചിത്രങ്ങളാണ് വിവിധ രാജ്യങ്ങളിലെ കുട്ടികളുടേതായി പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് പുറമെ ഈ അടുത്ത കാലത്ത് സ്വതന്ത്രരാജ്യമായി തീര്‍ന്ന കൊസോവൊ പോലുള്ള രാജ്യങ്ങളിലെ കുട്ടികളും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. 2021 ഫെബ്രുവരി 7 മുതല്‍ മാര്‍ച്ച് 30 വരെ ചിത്ര-വീഡിയോ ഫോര്‍മാറ്റുകളിലായി ഫെയ്‌സ് ബുക്ക്, യൂ- ട്യൂബ് എന്നീ ഓണ്‍ലൈ മീഡിയകളിലായി പ്രദര്‍ശനം കാണാവുന്നതാണ്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക