കീഴരിയൂർ ബോംബ് കേസ്; സ്വാതന്ത്ര്യ സമരത്തിലെ ശ്രദ്ധേയമായ അധ്യായം – യു. രാജീവൻ


കീഴരിയൂർ: സ്വാതന്ത്ര്യ സമരത്തിൽ മലബാറിലെ ശ്രദ്ധേയമായ സംഭവമായിരുന്നു കീഴരിയൂർ ബോംബ് കേസെന്നും ക്വിറ്റ് ഇന്ത്യ സമരത്തെ എതിർത്തവർ ഇന്നത് അംഗീകരിക്കുന്ന എന്ന കാര്യം നല്ല മാറ്റമാണെന്നും ഡി.സി.സി പ്രസിഡൻ്റ് യു.രാജീവൻ പറഞ്ഞു. കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ സമര സ്മൃതി നാളം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു കാലത്ത് ഇന്ത്യൻ ഭരണഘടന കത്തിച്ചവർ ഇന്ന് അതിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു. ചാത്തോത്ത് മീത്തൽ , മുള്ളൻകണ്ടി, കുറുമയിൽ എന്നീ വീടുകൾ സന്ദർശിച്ച് വീട്ടിലെ തല മുതിർന്ന അംഗങ്ങളെ ആദരിച്ചു.

മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി കെ.പ്രവീൺ കുമാർ, ഡിസിസി ജനറൽ സെക്രട്ടറിമാരായ ഇ.അശോകൻ, രാജേഷ് കീഴരിയൂർ, ബ്ലോക്ക് പ്രസിഡൻറ് കെ.പി.വേണുഗോപാൽ, ചുക്കോത്ത് ബാലൻ നായർ, എം.എം.രമേശൻ, നെല്യാടി ശിവാനന്ദൻ, പഞ്ചായത്തംഗങ്ങളായ കെ.സി.രാജൻ, ഇ.എം.മനോജ്, സവിത നിരത്തിൻ്റെ മീത്തൽ തുടങ്ങിയവർ പ്രസംഗിച്ചു.