കീഴരിയൂരിൽ ഫോട്ടോ ഫിനിഷ്; എൽ ഡി എഫിന് ഭരണമെന്നും കൊയിലാണ്ടി ന്യൂസ് എക്സിറ്റ് പോൾ
കീഴരിയൂര്‍: എല്‍ ഡി എഫ് ഭരിക്കുന്ന കീഴരിയൂര്‍ പഞ്ചായത്തില്‍ ഇത്തവണയും ഭരണം മാറില്ലെന്ന് കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ എക്‌സിറ്റ് പോള്‍ പ്രവചനം. ആകെ 13 വാര്‍ഡുകളുള്ള കീഴരിയൂര്‍ പഞ്ചായത്ത് നിലവില്‍ എല്‍ ഡി എഫ് ഭരിക്കുന്നത് ഏഴ് സീറ്റുകളില്‍ വിജയിച്ചാണ്. പ്രതിപക്ഷത്തുള്ള യു ഡി എഫിന് ആറു സീറ്റുകളാണ് ഉള്ളത്.
കൊയിലാണ്ടി ന്യൂസ് ഡോട് കോം നടത്തിയ എക്‌സിറ്റ് പോള്‍ പ്രകാരം നേരിയ മുന്‍തൂക്കത്തില്‍ എല്‍ ഡി എഫാണ് കീഴരിയൂര്‍ പഞ്ചായത്ത് ഭരിക്കുക. ആറ് മുതല്‍ ഒമ്പതു വരെ വാര്‍ഡുകളില്‍ എല്‍ ഡി എഫ് വിജയിക്കും. നാല് മുതല്‍ ഏഴു വരെ വാര്‍ഡുകളിലാണ് യു ഡി എഫിന് വിജയസാധ്യതയുള്ളതെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.
യു ഡി എഫിന്റെ സിറ്റിങ് സീറ്റായ അഞ്ചാം വാര്‍ഡ് (കുറമയില്‍ താഴെ) എല്‍ ഡി എഫ് തിരിച്ച് പിടിക്കും. എല്‍ ഡി എഫിന്റെ സിറ്റിങ് സീറ്റുകളായ ഏഴ്, പത്ത് വാര്‍ഡുകളിലും യു ഡി എഫിന്റെ സിറ്റിങ് സീറ്റായ എട്ടാം വാര്‍ഡിലും ഫലം പ്രവചനാതീതമാണ്.
വടക്കുംമുറി, കുറുമയില്‍താഴെ, നമ്പ്രത്ത്കര എന്നിവയാണ് കീഴരിയൂര്‍ പഞ്ചായത്തിലെ എല്‍ ഡി എഫ് ശക്തികേന്ദ്രങ്ങള്‍. കോരപ്ര, നടുവത്തൂര്‍ എന്നിവിടങ്ങളില്‍ യു ഡി എഫിനാണ് മുന്‍തൂക്കം.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഇതൊക്കെ എവിടുന്നാണ് നിങ്ങൾക്ക് വാർത്തകൾ കിട്ടുന്നത്…