കീഴരിയൂർ കണ്ണോത്ത് സ്‌കൂളിലെ വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നൽകി


കീഴരിയൂര്‍: കണ്ണോത്ത് യു.പി.സ്‌കൂളില്‍ നിന്നും വിരമിച്ച പ്രധാനധ്യാപിക എന്‍.ടി.കമല, കെ.സുരേഷ് ബാബു, മാലത്ത് സുരേഷ്, സി.എം.ബാലകൃഷ്ണന്‍, പി.സുഷമ എന്നിവര്‍ക്ക് പി.ടി.എ യുടെ നേതൃത്വത്തില്‍ യാത്രയയപ്പു നല്‍കി. സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മല അധ്യക്ഷത വഹിച്ചു.മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗോപാലന്‍ നായര്‍ ഉപഹാര സമര്‍പ്പണം നടത്തി.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.രാജീവന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഐ.സജീവന്‍, കെ.ഗോപാലന്‍, ഇ.എം.മനോജ് കുമാര്‍, ടി.കുഞ്ഞിരാമന്‍, പി.ടി.എ പ്രസിഡന്റ് പ്രകാശന്‍ കണ്ണോത്ത്, എം.ജി.ബല്‍രാജ്, ലീഹ ഷാജി, പി.ടി.ഷീബ, വി.പി.സദാനന്ദന്‍, ആരുഷ്.വി.ഡലീഷ്, സി.ബിജു എന്നിവര്‍ പ്രസംഗിച്ചു.