കീഴരിയൂര്‍ പൊടിയാടി ചെറുപുഴ മീ റോഡ് ടൂറിസം പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്ന് സി.പി.എം കീഴരിയൂര്‍ ലോക്കല്‍ സമ്മേളനം


കീഴരിയൂര്‍: കീഴരിയൂര്‍ പൊടിയാടി ചെറുപുഴ മീ റോഡ് ടൂറിസം പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്ന് സി.പി.എം കീഴരിയൂര്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. കീഴരിയൂര്‍ എളമ്പിലാട്ട് താഴെ നടന്ന സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു.

കെ.പി രാഘവന്‍ മാസ്റ്ററെ കീഴരിയൂര്‍ ലോക്കല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കെ.പി രാഘവന്‍, വി.പി സദാനന്ദന്‍, എം. സുരേഷ് മാസ്റ്റര്‍, ഐ. സജീവന്‍, കെ.കെ നിര്‍മ്മല ടീച്ചര്‍, ഐ. ഷാജി, എന്‍.വി സുഭാഷ്, പി. ശ്രീജിത്ത്, ശോഭാ കാരയില്‍, കെ.സി രാജന്‍, ഷിഞ്ചു പി.കെ, മിഥുന്‍ ടി.എം എന്നിവരാണ് കീഴരിയൂര്‍ ലോക്കല്‍ കമ്മിറ്റിയിലുള്ളത്.

കെ.കെ മുഹമ്മദ്, പി.കെ ചന്ദ്രന്‍ മാസ്റ്റര്‍, പി. ബാബു മാസ്റ്റര്‍, കെ. ഷിജു മാസ്റ്റര്‍, എം. സുഗതന്‍ മാസ്റ്റര്‍, ടി.ഇ ബാബു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന പരിപാടികള്‍ നിയന്ത്രിച്ചു.