കീഴരിയൂര്‍-തുറയൂര്‍-പൊടിയാടി റോഡിന്റെ പുനരുദ്ധാരണത്തിന് ഒന്നര കോടി രൂപ അനുവദിച്ചു


മേപ്പയ്യൂര്‍: കീഴരിയൂര്‍, തുറയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീഴരിയൂര്‍-തുറയൂര്‍-പൊടിയാടി റോഡിന്റെ പുനരുദ്ധാരണത്തിന് ഒരു കോടി 61.8 ലക്ഷം രൂപയുടെ ഭരണാനുമതി. ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പാണ് റോഡിന്റെ പുരുദ്ധാരണത്തിന് തുക അനുവദിച്ചത്. പ്രസ്തുത റോഡിലെ നടക്കല്‍ മുറിനടക്കല്‍ പാലങ്ങള്‍ക്ക് അനുവദിച്ച എട്ട് കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തി നടന്നു കൊണ്ടിരിക്കുകയാണൈന്ന് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു.

അകാലപ്പുഴയുടെ തീരത്തുകൂടെയാണ് പ്രസ്തുത റോഡ് കടന്നു പോവുന്നത്. ഗതാഗത സൗകര്യം മെച്ചപ്പെടുന്നതോടുകൂടി അകാലപ്പുഴ കേന്ദ്രീകരിച്ചുള്ള പ്രാദേശിക വിനോദ സഞ്ചാരത്തിനുള്ള സാധ്യതയും ഉള്‍നാടന്‍ മത്സ്യ കൃഷി സാധ്യതയും വര്‍ദ്ധിക്കും. റോഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ കീഴരിയൂരില്‍ നിന്ന് തുറയൂരിലേക്കുള്ള ദൂരം ആറ് കിലോമീറ്ററായി ചുരുങ്ങും.