കീഴരിയൂര്‍ കളരിമലയില്‍ നിന്ന് 900 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു (വീഡിയോ കാണാം)


മേപ്പയ്യൂര്‍: കീഴരിയൂര്‍ കളരിമലയില്‍ നിന്ന് വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കൊയിലാണ്ടി എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി നടത്തിയ പരിശോധനയിലാണ് 900 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തത്.

200 ലിറ്റര്‍ വീതം കൊള്ളുന്ന മൂന്ന് ബാരലുകളിലും നിലത്ത് കുഴിയെടുത്ത് ടാര്‍പോളിന്‍ ഷീറ്റ് വിരിച്ച നിലയില്‍ രണ്ട് കുഴികളിലുമായാണ് വാഷ് കാണപ്പെട്ടത്. കളരി മലയില്‍ വന്‍തോതില്‍ വാഷ് സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്ന രഹസ്വവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് പ്രദേശത്ത് പരിശോധന നടത്തിയത്.

പ്രിവന്റീവ് ഓഫീസര്‍മാരായ എം.ഹാരിസ്, അജയകുമാര്‍, എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗമായ പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) സി.രാമകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിചിത്രന്‍.സി.എം, രൂപേഷ് എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.