കീഴരിയൂരില്‍ നിന്നും ഉടമസ്ഥനില്ലാത്ത 750 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു


മേപ്പയ്യൂര്‍: കീഴരിയൂരിലെ മീറോട് മലയില്‍ കാടുമൂടിയ സ്ഥലത്ത് നിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ 750 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു നശിപ്പിച്ചു. കൊയിലാണ്ടി എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ റിമേഷ് കെ.എന്നിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് വാഷ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രിവന്റീവ് ഓഫീസര്‍മാരായ എം. ഹാരിസ്, രാജു എന്‍, ഗ്രേഡ് പി.ഒ ബാബു പി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മനോജ്, കെ.പി അനീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.