കീഴരിയൂരില്‍ കനത്ത കാറ്റും,മഴയും; നിരവധി വീടുകള്‍ക്ക് നാശം


പേരാമ്പ്ര: പേരാമ്പ്രയില്‍ കനത്ത കാറ്റും മഴയും നിരവധി പ്രദേശങ്ങളിലാണ് നാശം വിതച്ചത്. കീഴരിയൂര്‍ കുന്നോത്തു മുക്ക് ഭാഗത്ത് മരങ്ങളും വൈദ്യുതി കമ്പികളും പൊട്ടി വീണ് നിരവധി വീടുകള്‍ തകര്‍ന്നു. പ്രദേശത്ത് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ശക്തമായ രീതിയിലാണ് കാറ്റ് വീശിയത്.

കാലടിപ്പറമ്പത്ത് കെ പി ഗോപാലന്‍ നായർ, ശങ്കരൻ മാസ്റ്റർ എന്നിവരുടെ വീടിന് നിരവധി നഷ്ടമുണ്ടായി. പലരുടെയും വീടിന്റെ മതിലിലേക്കാണ് കനത്ത കാറ്റില്‍ വൈദ്യുതി പോസ്റ്റും തെങ്ങും വീണത്. നിരവധിയിടങ്ങളിലാണ് മഴ നാശം വിതച്ചത്.