കീഴരിയൂരിന്റെ വികസന മുരടിപ്പിനെതിരെ കോണ്‍ഗ്രസിന്റെ പ്രതിഷേധം
കീഴരിയൂര്‍: അരനൂറ്റാണ്ടായി സി.പി.എം ഭരിക്കുന്ന കീഴരിയൂര്‍ പഞ്ചായത്തില്‍ വികസന മുരടിപ്പാണുള്ളതെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ വിമര്‍ശനം. ഇതിനെതിരെ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി.
പഞ്ചായത്തിന്റെ ആസ്തി വികസന രേഖയിലില്ലാത്ത റോഡിന് പത്തു ലക്ഷം രൂപ അനുവദിച്ചതിലും പഞ്ചായത്തിലെ തെരുവുവിളക്കുകള്‍ കത്താത്തതിലും കമ്മിറ്റി പ്രതിഷേധിച്ചു. ധര്‍ണ ഡിസിസി പ്രസിഡന്റ് അഡ്വ.കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇടത്തില്‍ ശിവന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി. വേണുഗോപാല്‍, ബ്ലോക്ക് സെക്രട്ടറിമാരായ ചുക്കോത്ത് ബാലന് നായര്‍, മനത്താനത്ത് രമേശന്, പഞ്ചായത്തംഗങ്ങളായ ഇ.എം.മനോജ്, സവിത നിരത്തിന്റെ മീത്തല്‍, ജലജ കുറുമയില്‍, മണ്ഡലം ഭാരവാഹികളായ കെ.എം.വേലായുധന്, വി.വി.ചന്തപ്പന്, ഒ.കെ.കുമാരന്, പാറക്കീല്‍ അശോകന്, നെല്ല്യാടി ശിവാനന്ദന്, പി.കെ.ഗോവിന്ദന്, ശശി പാറോളി, ഇടത്തില്‍ രാമചന്ദ്രന്, രാജശ്രീ കോഴിപ്പുറത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.