കിഷോര്‍ കാന്ത് മുയിപ്പോത്തിനെതിരെ അപവാദ പ്രചരണം; പ്രതിഷേധവുമായി കോണ്‍ഗ്രസ്‌


പേരാമ്പ്ര: യൂത്ത് കോണ്‍ഗ്രസ് നേതാവും കലാ-കായിക സാസ്‌കാരി പ്രവര്‍ത്തകനുമായ കിഷോര്‍ കാന്ത് മുയിപ്പോത്തിനെ അപകീര്‍ത്തിപ്പെടുത്തുന്ന വ്യാജ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മേപ്പയ്യൂര്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ച സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധിച്ചു.
79-ാം ബൂത്ത് കോണ്‍ഗ്രസ് കമ്മറ്റി സഘടിപ്പിച്ച ഗൂഗിള്‍ മീറ്റിംഗിലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. നിരപ്പം സ്റ്റേഡിയത്തിലെ പൊതു ശൗചായത്തിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു പൊളിക്കുകയും മറ്റു സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന കുറ്റവാളികളെ സംരക്ഷിക്കാനുള്ള ഗൂഢ നീക്കമാണ് ഇതിന് പിന്നിലുളളതെന്ന് യോഗം വിലയിരുത്തി.

ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീഷ ഗണേഷ് യോഗം ഉത്ഘാടനം ചെയ്തു. മജീദ് കോറോത്ത് അദ്ധ്യക്ഷത വഹിച്ചു. കെ ജയരാജന്‍ യോഗത്തില്‍ സ്വാഗതം പറഞ്ഞു. പട്ടയാട്ട് അബ്ദുള്ള ,വാളിയില്‍ ശങ്കരന്‍ , ശിവദാസന്‍ കെ.കെ വാളിയില്‍ ഷാജി ഹരിദാസന്‍ കെ.കെ. പി സി നാരായണന്‍ എന്നിവര്‍ സംസാരിച്ചു.