കിണറ്റില്‍ വീണ വീട്ടമ്മയ്ക്ക് രക്ഷകനായി യുവാവ്; കുറുവങ്ങാട് സ്വദേശി ഹരികൃഷ്ണന്റെ ധീരതയ്ക്ക് കൊയിലാണ്ടി നഗരസഭയുടെ ആദരം
കൊയിലാണ്ടി: കിണറ്റിൽ വീണ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയ കുറുവങ്ങാട് സ്വദേശിയായ കുന്നപ്പണ്ടി താഴെകുനി ഹരികൃഷ്ണനെ കൊയിലാണ്ടി നഗരസഭ ആദരിച്ചു. ചെയർപേഴ്സൺ വീട്ടിലെത്തിയായിരുന്നു ഹരികൃഷ്ണനെ ആദരിച്ചത്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു, കൗൺസിലർ സി.പ്രഭ, വി.കെ.മനോജ്, കെ.ശിവാനന്ദൻ, അനുപ് എന്നിവർ സന്നിഹിതരായി.
കാൽ വഴുതി കിണറ്റിൽ വീണ യുവതിയെ സ്വന്തം ജീവൻ പോലും പണയംവെച്ച് കിണറ്റിലേക്ക് എടുത്ത് ചാടിയാണ് ഹരികൃഷ്ണൻ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയത്.
കൊയിലാണ്ടി ഐ.ടി.ഐ. യിൽ ഇലക്ട്രോണികസ് വിദ്യാർത്ഥിയാണ് ഹരികൃഷ്ണൻ. പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൂടിയായ ഹരികൃഷ്ണൻ സ്കൂളിലെ ആദ്യ ബാച്ചിലെ സ്റ്റുഡൻ്റ് പോലീസ് കാഡറ്റ് കൂടിയാണ്. കുന്നാപ്പണ്ടി താഴെ കുനി ഹരിദാസൻ്റെയും റീനയുടെയും മൂത്തമകനാണ് ഈ ധീരനായ യുവാവ്.