കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയ്ക്ക് രക്ഷകരായി പേരാമ്പ്രയിലെ അഗ്നിരക്ഷാസേന (വീഡിയോ കാണാം)


കൂരാച്ചുണ്ട്: കിണറ്റില്‍ വീണ ആട്ടിന്‍ കുട്ടിയെ സാഹസികമായി രക്ഷിച്ച് പേരാമ്പയിലെ അഗ്നിരക്ഷാസേന പ്രവര്‍ത്തകര്‍. കൂരാച്ചുണ്ട് കാളങ്ങാടിയിലെ ചെറുപറമ്പില്‍ നിസാറിന്റെ വീട്ടുപറമ്പിലെ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെയാണ് രക്ഷിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം.

കിണറിനിട്ടിരുന്ന വലയ്ക്ക് മുകളില്‍ കയറിനിന്ന ആട്ടിന്‍കുട്ടി കിണറിലേക്ക് വീഴുകയായിരുന്നു. ഏകദേശം അറുപതടി താഴ്ചയുള്ള കിണറ്റിലാണ് ആട്ടിന്‍കുട്ടി വീണത്. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര ഫയര്‍ഫോഴ്‌സ് എത്തി കിണറ്റില്‍ നിന്നും ആട്ടിന്‍ കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.

സ്റ്റേഷന്‍ ഓഫീസ്സര്‍ സി.പി ഗിരീശന്റേയും, സീനിയര്‍ ഫയര്‍ ഓഫീസ്സര്‍ പി.സി പ്രേമന്റേയും നേതൃത്ത്വത്തില്‍ ഫയര്‍റെസ്‌ക്യൂ ഓഫീസ്സര്‍ എസ്.ആര്‍ സാരംഗാണ് കിണറ്റിലിറങ്ങി ആടിനെ രക്ഷിച്ചത്. ഫയര്‍ റെസ്‌ക്യൂ ഓഫീസ്സര്‍മാരായ അന്‍വര്‍ സാലിഹ്, പി.സി ധീരജ്‌ലാല്‍, വി.കെ ഷൈജു, ഹോംഗാര്‍ഡ് എന്‍.കെ വിജയന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

വീഡിയോ കാണാം: