കാൽനട ജാഥകൾ സമാപിച്ചു


കൊയിലാണ്ടി : എൽഡിഎഫ് സർക്കാറിൻ്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക, കേന്ദ്ര സർക്കാറിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ അണിനിരക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ആക്ഷൻ കൗൺസിലിന്റെയും, സമര സമിതിയുടെയും നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും നടത്തുന്ന കാൽനട ജാഥകൾ സമാപിച്ചു.

കൊയിലാണ്ടി മേഖലയിലെ മൂന്ന് കാൽനട ജാഥകളും 46 കേന്ദ്രങ്ങളിൽ പര്യടനം നടത്തിയാണ് സമാപിച്ചത്. എം.പി.ജിതേഷ് ശ്രീധർ, ആർ.എം.രാജൻ, വി.പി.ഉണ്ണികൃഷ്ണൻ എന്നിവർ ക്യാപ്റ്റൻമാരായ മൂന്ന് ജാഥകളാണ് കൊയിലാണ്ടി മണ്ഡലത്തിൽ പര്യടനം നടത്തിയത്. സമാപന യോഗം കാവുംവട്ടത്ത് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജും മുത്താമ്പിയിൽ നഗരസഭ വൈസ് ചെയർമാൻ കെ സത്യനും തിക്കോടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദും ഉദ്ഘാടനം ചെയ്തു.

വിവിധ കേന്ദ്രങ്ങളിൽ കെ മിനി, വി.പി.നിത, യു.ഷീന, ജിത്തു, ഇ.ബാബു, ബാബു ആനവാതിൽ, കെ.ശാന്ത, എക്സ് ക്രിസ്റ്റിദാസ്, ഡി.കെ.ബിജു, സി.ഉണ്ണികൃഷ്ണൻ, ഗണേഷ്‌ കക്കഞ്ചേരി, പി.കെ.ഷാജി, ആർ.കെ.ദീപ, ഇ.ഷാജു, പി.അനീഷ്, പി.കെ.മോഹനകൃഷ്ണൻ, വി.അനുരാജ്, കെ.രജീഷ്, കെ.കെ.മനോജ് കുമാർ, കെ.വി.നിഷ, വി.കെ.ബിന്ദു, ഇ.കെ.സുരേഷ്, ഹേംലാൽ, വി.എം.രാമചന്ദ്രൻ, എൻ.കെ.സുജിത്ത്, ടി.അനിൽകുമാർ, സി.ശൈലേന്ദ്രൻ, പി.കെ.ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.