കാർഷിക കരിനിയമങ്ങൾ പിൻവലിക്കുക; കർഷക സമരത്തിന് പിന്തുണയുമായി ജാഥ സംഘടിപ്പിച്ചു
കൊയിലാണ്ടി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന ജനവിരുദ്ധ കർഷക കരിനിയമങ്ങൾ പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന ദൽഹി കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ഇടതു കർഷക സമിതിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി മണ്ഡലം വാഹന ജാഥ സംഘടിപ്പിച്ചു. മൂരാട് വച്ച് കേരള കർഷകസംഘം ജില്ലാ സെക്രട്ടറി പി.വിശ്വൻ ഉദ്ഘാടനം ചെയ്തു.
സുരേഷ് ചങ്ങാടത്ത് അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ കെ.ഷിജു, പി.കെ.വിശ്വൻ, ഇ.അനിൽകുമാർ, ഒ.ടി.വിജയൻ, കെ.ശശിധരൻ, കെ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ജാഥ തിരുവങ്ങൂരിൽ സമാപിച്ചു. സമാപന യോഗത്തിൽ ഡൽഹി സമരത്തിൽ പങ്കെത്ത സമര വളണ്ടിയർമാരെ ആദരിച്ചു. കർഷകസംഘം സംസ്ഥാന കമ്മറ്റി അംഗം കെ.ഷിജു, ഇ.അനിൽകുമാർ, എം.കൃഷ്ണൻ, പി.കെ.പ്രസാദ്, ഒ.ടി.വിജയൻ എന്നിവരെയാണ് ആദരിച്ചത്.