കാസര്‍ക്കോട് പനി ബാധിച്ച് മരിച്ച അഞ്ച് വയസുകാരിക്ക് നിപ സംശയം; സ്രവം പരിശോധനയ്ക്ക് അയച്ചു
കാസര്‍ക്കോട്: പനി ബാധിച്ച് മരിച്ച അഞ്ചുവയസുകാരിക്ക് നിപ സംശയത്തെ തുടര്‍ന്ന് സ്രവം പരിശോധനയ്ക്ക് അയച്ചു. കാസര്‍ക്കോട് ചെങ്കള പഞ്ചായത്ത് പരിധിയിലുള്ള കുട്ടിയാണ് പനി ബാധിച്ച് മരിച്ചത്.
കുട്ടിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്നാണ് കുട്ടിയുടെ സ്രവം പരിശോധനയ്ക്കായി കോഴിക്കോട്, പുനെ ലാബുകളിലേയ്ക്ക് അയച്ചത്.
പരിശോധനാ ഫലംവരുന്നത് വരെ ചെങ്കള പഞ്ചായത്ത് പരിധിയില്‍ ആളുകള്‍ കൂട്ടംകൂടുന്നത് നിരോധിച്ചിട്ടുണ്ട്. പഞ്ചായത്ത് പരിധിയില്‍ കോവിഡ് വാക്സിനേഷന് നിര്‍ത്തിവെച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.