കാവുംവട്ടം എം.യു.പി സ്കൂളിലെ മുന്‍ പ്രധാനാധ്യാപകന് ടി.കെ. ദാമോദരന്‍ അന്തരിച്ചു
പേരാമ്പ്ര: നടേരി കാവുംവട്ടം എം.യു.പി സ്കൂളിലെ മുന്‍ പ്രധാനാധ്യാപകന് മുത്താമ്പി വൈദ്യരങ്ങാടി തിരുമംഗലത്ത് കണ്ടി ദാമോദരന്‍ നായര്‍ അന്തരിച്ചു. എഴുപത്തി മൂന്ന് വയസായിരുന്നു. പാചക വിദഗ്ധന്‍ കൂടി ആയിരുന്ന അദ്ദേഹം കൊയിലാണ്ടി നഗരസഭ വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ കെ.എ ഇന്ദിരയുടെ ഭര്‍ത്താവാണ്.
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ഇന്ന് രാത്രി 11:30 ന് വീട്ടുവളപ്പില്‍ നടക്കും. സഞ്ചയനം വെള്ളിയാഴ്ച.
പരേതരായ ചന്തുക്കുട്ടി നായരുടെയും മാധവി അമ്മയുടെയും മകനാണ്. ഭാര്യ: കെ.എ. ഇന്ദിര (സി.പി.എം നടേരി ലോക്കല്‍ കമ്മിറ്റി അംഗം, അണേല വനിതാ സഹകരണ സംഘം പ്രസിഡന്റ്). മകന്: ഡി. സായുജ് (കാവുംവട്ടം യു.പി സ്കൂള്‍ അധ്യാപകന്, സി.പി.എം മുത്താമ്പി ബ്രാഞ്ച് മെമ്പര്‍). മരുമകള്‍: ഭവ്യ (അധ്യാപിക, ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദാ സ്കൂള്‍). സഹോദരങ്ങള്‍: ടി.കെ കരുണന്, പത്മിനി, ടി.കെ. വേണു.