കാഴ്ചശീവേലി ഭക്തിസാന്ദ്രം; മഹാനവമി ദിനത്തില്‍ കൊയിലാണ്ടിയിലെ പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജോണി എംപീസ് പകര്‍ത്തിയ പിഷാരികാവില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം


കൊയിലാണ്ടി: മഹാനവമി ദിനത്തില്‍ ഭക്തിസാന്ദ്രമായി പിഷാരികാവ് ക്ഷേത്രത്തിലെ കാഴ്ചശീവേലി. നാടിന്റെ നാനാഭാഗത്ത് നിന്ന് നിരവധി ഭക്തരാണ് ദര്‍ശനത്തിനായി ഇന്ന് പിഷാരികാവിലെത്തിയത്. നവരാത്രിയുടെ ആദ്യ ഏഴ് ദിവസങ്ങളിൽ ദേവിയുടെ തിടമ്പ് എഴുന്നള്ളിക്കാനായി എത്തിയത് ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ ഭാഗമായ ഗജരാജൻ ചിറക്കൽ കാളിദാസനാണ്. ഇന്ന് ചിറക്കൽ പത്മനാഭനാണ് ദേവിയുടെ തിടമ്പ് എഴുന്നള്ളിച്ചത്.

മഹാനവമി ദിവസമായ ഇന്ന് കൊയിലാണ്ടിയിലെ പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജോണി എംപീസ് പിഷാരികാവ് ക്ഷേത്ര സന്നിധിയില്‍ നിന്ന് പകര്‍ത്തിയ മനോഹരമായ ചിത്രങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിലൂടെ കാണാം.