കാഴ്ചയുടെ ഉത്സവമേളം തീര്‍ത്ത് ‘മരക്കാര്‍’; പ്രേക്ഷകപ്രതികരണങ്ങള്‍ അറിയാം


കോഴിക്കോട്: സിനിമാ ആസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’ത്തിന് തിയേറ്ററുകളില്‍ വന്‍വരവേല്‍പ്പ്. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കാണാന്‍ അര്‍ധരാത്രിയിലും തിയേറ്ററുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ലോകത്താകമാനം 4100 സ്‌ക്രീനുകളിലാണ് മരക്കാര്‍ പ്രദര്‍ശനത്തിനെത്തിയത്. റിലീസ് ദിനത്തില്‍ 16000 പ്രദര്‍ശനങ്ങളുണ്ടെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്.

റിലീസിന് മുമ്പേ തന്നെ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചും മരക്കാര്‍ ചരിത്രത്തിലിടം നേടി. റിസര്‍വേഷനിലൂടെമാത്രമാണ് ചിത്രം 100 കോടി ക്ലബ്ബില്‍ എത്തിയത്. കേരളത്തില്‍ 631 സ്‌ക്രീനുകളില്‍ 626ലും മരക്കാര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

സാങ്കേതികമികവിലും ദൃശ്യാവിഷ്‌കാരത്തിലും മരക്കാര്‍ ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനമാകുമെന്നാണ് ആദ്യപ്രദര്‍ശനം കണ്ടിറങ്ങിയ ആരാധകര്‍ പറയുന്നത്.

മരക്കാര്‍ കണ്ടിറങ്ങിയ പ്രേക്ഷകരുടെ ട്വീറ്റുകള്‍ കാണാം: