കാല് നഷ്ടമായിട്ടും തളര്‍ന്നില്ല, ജയിക്കാനായി പൊരുതി; കളിക്കൂട്ടുകാരിയെ ജീവിതത്തോട് ചേര്‍ത്തു വെക്കുമ്പോള്‍ പേരാമ്പ്ര സ്വദേശി വൈശാഖിന് പറയാനുള്ളത് പോരാട്ടത്തിന്റെ കഥയാണ്
പേരാമ്പ്ര: വാഹനാപകടം ജീവിതം മാറ്റിമറിച്ച പേരാമ്പ്ര സ്വദേശി വൈശാഖിന് കൂട്ടായി ഇനി തീര്‍ത്ഥയുണ്ട്. പതിമ്മൂന്നാം വയസ്സിലുണ്ടായ അപകടത്തെ തുടര്‍ന്നാണ് വൈശാഖിന്റെ കാല്‍ മുട്ടു വച്ച് മുറിക്കേണ്ടി വന്നത്. ഇതോടെ ഫുട്‌ബോള്‍ താരമാകണമെന്ന സ്വപ്‌നങ്ങളെല്ലാം ഇരുട്ടിലായി. എന്നാല്‍ വൈശാഖിന്റെ നിശ്ചയദാര്‍ഡ്യത്തിന് മുന്നില്‍ പ്രതിസന്ധികളെല്ലാം ഊര്‍ജമാക്കി മാറ്റി ജീവിതത്തില്‍ മുന്നേറുകയാണ്.
അപകടം നടന്ന് പതിമൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ജീവിതത്തിന്റെ പുതിയ വിജയം കൈവരിച്ചിരിക്കുകയാണ് വൈശാഖ്. തന്റെ ബാല്യകാല സുഹൃത്തും ബി.എഡ് ബിരുദധാരിയുമായ തീര്‍ത്ഥയെയണ് എല്ലാം പ്രതിസന്ധികളെയും മറികടന്ന് വൈശാഖ് വരണമാല്യം ചാര്‍ത്തി കൂടെകൂട്ടിയത്. തീര്‍ത്ഥയുണ്ട് വൈശാഖിന്് താങ്ങായും തണലായും.
ഫുട്‌ബോള്‍ താരമാകാന്‍ സ്വപ്നം കണ്ട കുട്ടോത്ത് സ്വദേശി വൈശാഖിന് നേരിടേണ്ടി വന്നത് വന്‍ ദുരന്തമായിരുന്നു.
പതിമൂന്നാം വയസ്സില്‍ ജില്ലാ ഫുട്‌ബോള്‍ ടീമിലേക്കുള്ള സെലക്ഷനുവേണ്ടി കോഴിക്കോടേക്ക് പോകുന്നതിനിടയിലാണ് വൈശാഖിന്റെ സ്വപ്‌നങ്ങളെല്ലാം തല്ലിക്കെടുത്തിക്കൊണ്ട് വാഹനാപകടം നടക്കുന്നത്. കക്കാടിന് സമീപത്തു വച്ച് വൈശാഖ് സഞ്ചരിച്ച ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ജേഷ്ഠനും വൈശാഖും റോഡില്‍ തെറിച്ചു വീണു. വൈശാഖിന്റെ കാലിലൂടെ ബസ് ടയര്‍ കയറി, കാല്‍ മുട്ടു വച്ച് മുറിക്കേണ്ടി വന്നു.
ആത്മവിശ്വാസം കൈവിടാെതെ വീല്‍ചെയറിലിരുന്ന് ഫുട്ബാള്‍ ഗ്രൗണ്ടും, മത്സരങ്ങളും സ്വപ്നം കണ്ട വൈശാഖ് കോഴിക്കോട് ദേവഗിരി കോളജില്‍ സുവോളജിക് പഠിക്കുമ്‌ബോഴാണ് ആണ് അമ്ബ്യൂട്ടി ഫുട്‌ബോളില്‍ താല്പര്യം ജനിക്കുന്നത്. തുടര്‍ന്ന് നിശ്ചയദാര്‍ഡ്യത്തോടെ അമ്ബ്യൂട്ടി ഫുട്ബോളില്‍ സജീവമായി. ഇന്ത്യന്‍ ടീമിന്റെ നായകനായി ശ്രീലങ്ക, കെനിയ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ മത്സരിച്ചു.
പ്രാഥമിക വിദ്യാഭ്യാസകാലത്ത് വൈശാഖും തീര്‍ത്ഥയും ഒരുമിച്ചായിരുന്നു പഠനം. ആ ബന്ധം തുടര്‍ന്നു. വൈശാഖിന്റെ വീഴ്ച്ചയിലും തളരാതെ കൂടെ നിന്നു. വൈശാഖിന്റെ ഭാഗമായിതീര്‍ന്നു. ഈ സൗഹൃദമാണ് വിവാഹത്തിലെത്തിയത്. ഫുട്ബാളില്‍ തന്നെ താനാക്കിയ ഫാല്‍ക്കണ്‍ ക്ലബ്ബിലെ സുഹൃത്തുക്കളും ഇന്ത്യന്‍ ടീമിലെ സഹകളിക്കാരും അടങ്ങിയ സദസിനെ സാക്ഷിയാക്കിയായിരുന്നു വിവാഹ ചടങ്ങ്.
ആവളകുട്ടോത്ത് റിട്ടയേഡ് അധ്യാപകന്‍ തിരുമംഗലത്ത് ശശിധരന്റെയും രജനിയുടെയും മകനാണ്. പാലക്കാട് ആലത്തൂരില്‍ ഹോമിയോ ഫാര്‍മസിസ്റ്റാാണ് വൈശാഖ്.